|    Jul 23 Sun, 2017 6:27 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മദ്യവില കുത്തനെ കൂട്ടാന്‍ തീരുമാനം

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യത്തിന്റെ വില കുത്തനെ കൂട്ടാന്‍ ബിവറേജസ് കോര്‍പറേഷന്‍ തീരുമാനം. ഈ മാസം മുതല്‍ മദ്യക്കമ്പനികള്‍ക്ക് വിലയില്‍ വര്‍ധന വരുത്താന്‍ അനുമതി നല്‍കി. 750 മില്ലിയുള്ള ബോട്ടിലുകള്‍ക്ക് 25 മുതല്‍ 75 രൂപ വരെയാണ് വില കൂടുക. ബിവറേജസ് കോര്‍പറേഷന്റെ ലാഭവിഹിതം വര്‍ധിപ്പിക്കാനാണു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നു മുതലാണ് നിരക്ക് വര്‍ധിക്കുകയെങ്കിലും ഇന്നും നാളെയും അവധിയായതിനാല്‍ മൂന്നാം തിയ്യതി മുതലാവും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുക. യുഡിഎഫിന്റെ മദ്യനയത്തില്‍ തിരുത്ത് വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. എല്ലാ വര്‍ഷവും ഗാന്ധിജയന്തിക്ക് 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാനായിരുന്നു യുഡിഎഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ ഒക്‌ടോബര്‍ രണ്ടിന് ബിവറേജുകള്‍ ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ടെന്നാണ് പുതിയ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക