|    Feb 25 Sun, 2018 9:39 am

മദ്യവില്‍പന ശാല സ്ഥാപിക്കാന്‍ ശ്രമം

Published : 19th January 2017 | Posted By: fsq

 

വടകര: പയ്യോളിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബീവജേ് കോര്‍പറേഷന്റെ മദ്യ വില്‍പന ശാല മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ട് മണിയൂരിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ശ്രമം. മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മദ്യ വില്‍പന ശാല മാറ്റാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. മദ്യവില്‍പന ശാല മാറ്റാനുള്ള നീക്കം നടക്കുന്ന സ്ഥലത്തിന് സമീപം മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവയുണ്ട്. ഇവിടെ മദ്യവില്‍പന ശാല സ്ഥാപിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ദൂരപരിധി ലംഘിക്കപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം ഇവിടെ ബീവറേജ് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരേ ശക്തമായ ജനവികാരം ഉയര്‍ന്നിട്ടുണ്ട്. ബീവറജ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് മണിയൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യശാല സ്ഥാപിക്കാനുള്ള ശ്രമം ചെറുക്കുമെന്നും മുസ്‌ലിംലീഗ് വ്യക്തമക്കി. സി.പി കുഞ്ഞബ്ദുല്ല, പി.ടി.കെ മുഹമ്മദലി, ടി അമ്മത്, മഞ്ചയില്‍ മൂസ ഹാജി, എന്‍.കെ കുഞ്ഞബ്ദുല്ല ഹാജി, കാരാളത്ത് പോക്കര്‍ഹാജി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss