|    Oct 21 Sun, 2018 7:32 pm
FLASH NEWS

‘മദ്യവില്‍പന ശാലയ്ക്ക് അനുമതിയില്ല’

Published : 18th January 2017 | Posted By: fsq

 

ആലപ്പുഴ: വിവാദമായ ചുങ്കത്തെ ബീവറേജസ് ഔട്ട്‌ലെറ്റിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. ബീവറേജസ് ഔട്ട്‌ലെറ്റിനെതിരായ പ്രക്ഷോഭത്തിന്റെ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവില്‍പന ശാലയ്‌ക്കെതിരേ സമരം ചെയ്യുന്നവരെ പോലിസ് കേസെടുത്ത് പീഡിപ്പിക്കുകയാണ്. പോലിസിന്റെ നടപടി ജനദ്രോഹമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട സുനീര്‍ ഇസ്മയിലിനെ ചെയര്‍മാന്‍ ആദരിച്ചു. തുടര്‍ന്ന് ചുങ്കം പാലത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കല്ലുപാലം ചുറ്റി ചുങ്കം പാലത്തില്‍ പ്രകടനം അവസാനിച്ചു. ജനകീയ സമതി ചെയര്‍മാന്‍ റ്റി എ വാഹിദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി  ഉപനേതാവ് എ എ റസാഖ്, കൗണ്‍സിലര്‍മാരായ എ എം നൗഫല്‍, റാണി രാമകൃഷ്ണന്‍, മസ്താന്‍ പള്ളി സെക്രട്ടറി സിദ്ദീഖ് ഇസ്മയില്‍, ചിറക്കോട് മസ്ജിദ് ഇമാം അനസ് സുഹരി, ടോമി ജോസഫ്, കെ പി നാസര്‍, കെ ആര്‍ ലാല്‍ജി, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹിയാനത്ത് സുധീര്‍, സബീന കോയാപു, ലിയാഖത്ത്, കെ എസ് മുഹമ്മദ്, പി എം ഹുസൈന്‍, ജോണ്‍ബ്രിട്ടോ, സീനത്ത്, ഗോമതി, റിനാഷ് മജീദ്, പി കെ അഷ്‌റഫ്, ആര്‍ അംജിത്ത്, മുസ്‌ലിംലീഗ് ടൗണ്‍ സെക്രട്ടറി എച്ച് നൗഷാദ്, സംസാരിച്ചു. സുനീര്‍ ഇസ്മയില്‍ സ്വാഗതവും ഇലയില്‍ സൈനുദ്ധീന്‍ നന്ദിയും പറഞ്ഞു. മുക്കം ബേബി, അഫ്‌സല്‍ കല്ലുപാലം, സുനിത, നൂറുദ്ദീന്‍കോയ, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുധീര്‍ കല്ലുപാലം, എസ്ഡിപിഐ കല്ലുപാലം യൂനിറ്റ് പ്രസിഡന്റ് കോയാപ്പു, സെക്രട്ടറി ഫൈസല്‍, എച്ച് നവാസ്, നൗഷാദ് കൂരയില്‍, നസ്മല്‍ സലീം, മുജീബ് കലാം പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss