|    Jan 21 Sat, 2017 2:12 pm
FLASH NEWS

മദ്യവില്‍പന ചോദ്യം ചെയ്ത യുവാക്കളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

Published : 2nd February 2016 | Posted By: SMR

തൊടുപുഴ: ചീട്ടുകളിയും മദ്യ വില്‍പ്പനയും നടത്തുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാക്കളെ ഒരു സംഘം ആളുകളുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മുള്ളരിങ്ങാട് കരോട്ടെയില്‍ പൗലോസ് (34), ജസ്റ്റിന്‍ (24) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മര്‍ദനമേറ്റ പൗലോസിന്റെ വീടിനു സമീപം ഒരാളുടെ നേതൃത്തില്‍ ചീട്ടുകളിയും മദ്യ വില്‍പനയും നടത്തിയിരുന്നു.
ഇതു ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ ഇയാളുടെ നേതൃത്വത്തില്‍ പ്രദേശത്തെ ചില ഗുണ്ടകളുടെ നേതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു. മര്‍ദനേമറ്റ ഇവര്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കാളിയാര്‍ പോലിസില്‍ പരാതി നല്‍കിയതായി മര്‍ദനമേറ്റവര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക