|    Aug 19 Sun, 2018 8:50 pm
FLASH NEWS

മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയല്‍’ ഒപ്പുശേഖരണ വാഹനജാഥ

Published : 8th February 2018 | Posted By: kasim kzm

പരപ്പനങ്ങാടി: തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും ഒരുലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജി സര്‍ക്കാരിനും മന്ത്രി കെ ടി ജലീലിനും സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ‘മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയല്‍-2018’ എന്ന പേരില്‍ നടക്കുന്ന ഒപ്പുശേഖരണവും വാഹനജാഥയും തിരൂരങ്ങാടി താലൂക്കില്‍ ഇന്നലെ സമാപിച്ചു. താലൂക്കിലെ തെയ്യാലയില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ജാഥയാണ് ഇന്നലെ പരപ്പനങ്ങാടിയില്‍ സമാപിച്ചത്. ജനുവരി 30ന് തവനൂര്‍ നരിപ്പറമ്പില്‍ പാളയം ഇമാം വി പി ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്ത ജാഥ വിവിധ താലൂക്കുകളിലെ പര്യാടനത്തിന് ശേഷം ഈ മാസം 23ന് തവനൂരില്‍ തന്നെ സമാപിക്കും. പരപ്പനങ്ങാടിയില്‍ നടന്ന സമാപന സമ്മേളനം ഇ ഒ നാസര്‍ ഉദ്ഘാടനം ചെയ്തു. കടവത്ത് മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥാക്യാപ്റ്റന്‍ ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ്, കെ അലവിക്കുട്ടി ബാഖവി, അബ്ദുല്‍കരീം കെപുരം, പി കെ അബൂബക്കര്‍, സി കുഞ്ഞി മുഹമ്മദ്, ശശി വയനാട്, കേശവന്‍ അരിയല്ലൂര്‍, എ ആലിബാപ്പു സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss