|    Jan 17 Tue, 2017 6:26 am
FLASH NEWS

മദ്യവിമുക്ത കോളനികള്‍ ലക്ഷ്യമിട്ട് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്

Published : 1st July 2016 | Posted By: SMR

കല്‍പ്പറ്റ: മദ്യവിമുക്ത കോളനികള്‍ ലക്ഷ്യമിട്ട് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്. കോളനികളില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ലഹരിയുടെ നീരാളിപിടുത്തത്തില്‍ നിന്നും ജില്ലയിലെ കോളനികളെ രക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്തുള്ള പ്രവര്‍ത്തനമാണ് എക്‌സൈസ് വകുപ്പ് നടത്തുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശനിയാഴ്ച മാനന്തവാടിയിലെ ജനമൈത്രി എക്‌സൈസ് ഓഫിസ് പരിസരത്ത് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സക്വാഡിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ മാനന്തവാടിയില്‍ 1379 കോളനികളും ബത്തേരിയില്‍ 1073ഉം കല്‍പ്പറ്റയില്‍ 696ഉം കോളനികളുമാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും മദ്യത്തിന് അടിമപ്പെട്ട് കിടക്കുകയാണ്. സ്ത്രീകളും 10ഉം 12ഉം വയസ്സുള്ള കുട്ടികള്‍ പോലും ലഹരിയിലാകൃഷ്ടരാവുന്ന അവസ്ഥയുണ്ട്. ഈ രീതിയില്‍ സ്വയം നശിക്കുന്ന സമൂഹത്തെ മദ്യവര്‍ജനം എന്ന സര്‍ക്കാര്‍നയം മുന്‍നിര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സ്‌ക്വാഡ് ലക്ഷ്യമിടുന്നത്.
പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയ ആദിവാസികളിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അന്‍പത് കോളനികളിലാണ് ജനമൈത്രി അടിയന്തരമായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക. കോളനികള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് അവരെ ഒപ്പം നിര്‍ത്തി ലഹരിവസ്തുക്കള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തും.
ഓരോ പ്രദേശത്തേയും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടംബശ്രീ-ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം സഹായത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തികമാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ മദ്യവര്‍ജനനയം നടപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടിയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചായിരിക്കും സ്വകാഡിന്റെ ആദ്യഘട്ട പ്രവര്‍ത്തനമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എന്‍ എസ് സുരേഷ് പറഞ്ഞു. തുടക്കത്തില്‍ അന്‍പതോളം കോളനികളിലായിരിക്കും സ്വകാഡ് പ്രവര്‍ത്തനം.
ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 15 അംഗങ്ങളടങ്ങിയതാണ് സ്‌ക്വാഡ്. കോളനി സന്ദര്‍ശനം, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം എന്നിവ നടത്തി ജനങ്ങള്‍ക്കിടയില്‍ മദ്യാസക്തി കുറച്ചുകൊണ്ടുവരും. മാനന്തവാടിയിലെ പ്രവര്‍ത്തനപുരോഗതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലും ഈ രീതിയിലുള്ള സ്‌ക്വാഡ് ആരംഭിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വയ്ക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക