|    Feb 26 Mon, 2018 5:04 am
FLASH NEWS

മദ്യവര്‍ജന പ്രവര്‍ത്തനത്തില്‍ മതസംഘടന ഇടപെടണം: മന്ത്രി കെ ടി ജലീല്‍

Published : 20th January 2017 | Posted By: fsq

 

മലപ്പുറം: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പോരാടാന്‍ മതസംഘടനകള്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും കഴിയണമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായ രീതിയില്‍ പ്രവര്‍ത്തിച്ച ഒന്നാമതായ സംസ്ഥാനം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുന്നത് വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു. മതവിശ്വാസികളാല്‍ സമൃദ്ധമായ കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗത്തില്‍ ഈ വിശ്വാസം പ്രകടമാക്കുന്നില്ല എന്നതും വേദനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരേ സ്റ്റാഫ് എക്‌സെസ് അസോഷിയേഷന്‍ തയ്യാറാക്കിയ സിഡി പ്രകാശനം മന്ത്രി നിര്‍വഹിച്ചു. മഞ്ചേരി ചിന്മയ വിദ്യാലയം തയ്യാറാക്കിയ സംഗീത ശില്‍പത്തിന് മന്ത്രി അവാഡ് സമ്മാനിച്ചു. വിമുക്തി പദ്ധതിയുടെ ആക്്ഷന്‍ പ്ലാന്‍ വിവരണം ജില്ലാ കോ-ഓഡിനേറ്റര്‍ ബി ഹരികുമാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss