|    Oct 21 Sun, 2018 5:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യവര്‍ജനനയം ജനവഞ്ചന : മദ്യവിരുദ്ധ ഏകോപന സമിതി

Published : 8th September 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാനത്ത് മദ്യോപഭോഗം വര്‍ധിച്ചതോടെ സര്‍ക്കാരിന്റെ മദ്യവര്‍ജനനയം ജനവഞ്ചനയും ശുദ്ധതട്ടിപ്പുമായിരുന്നുവെന്ന് വ്യക്തമായതായി കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ലി പോള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  മദ്യോപഭോഗവും ലഭ്യതയും കുറയ്ക്കുമെന്ന വാഗ്ദാനം കാറ്റില്‍പ്പറത്തി മലയാളികളുടെ മദ്യപാനാസക്തിയെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണ്. മദ്യനയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നിലപാടുകളും ജനവിരുദ്ധവും മദ്യലോബികളെ സഹായിക്കാന്‍ വേണ്ടിയുള്ളതുമാണ്. ഒന്നിനു പുറകെ ഒന്നായി ഉത്തരവുകളിറക്കി മദ്യം നാടിന്റെ മുക്കിലും മൂലയിലും സുലഭമാക്കുകയാണ്. മദ്യലഭ്യത വര്‍ധിപ്പിച്ചുകൊണ്ട് മദ്യവര്‍ജനം അസാധ്യമെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ മനസ്സിലാക്കണം. ജനം കുടി നിര്‍ത്തിയാല്‍ മദ്യശാലകള്‍ പൂട്ടുമെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. മദ്യപ്രശ്‌നത്തില്‍ പൊതുസമൂഹവും പ്രതിപക്ഷവും പുലര്‍ത്തുന്ന അപകടമായ നിശ്ശബ്ദത കേരളത്തെ വലിയ ദുരന്തങ്ങളിലേക്ക് നയിക്കും.  സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ സപ്തംബര്‍ 12നു തിരുവനന്തപുരം വെള്ളയമ്പലം ആനിമേഷന്‍ സെന്ററിലും 15നു കോട്ടയം ലൂര്‍ദ് പള്ളി ഓഡിറ്റോറിയത്തിലും 18ന് അങ്കമാലി ടൗണിലും സമരപരിപാടി നടക്കും. കോട്ടയത്ത് നടക്കുന്ന സമരസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്നും ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, അഡ്വ. ചാര്‍ലി പോള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss