|    Apr 24 Tue, 2018 6:20 pm
FLASH NEWS

മദ്യലഹരിയില്‍ സൈനികര്‍ പോലിസുകാരെ ആക്രമിച്ചു

Published : 19th March 2018 | Posted By: kasim kzm

ചെറുപുഴ: മദ്യപിച്ചെത്തിയ സൈനികരായ സഹോദരങ്ങളും പിതാവും ചേര്‍ന്ന് പെരിങ്ങോം എസ്‌ഐയെയും പോലിസുകാരെയും ആക്രമിച്ചു. പരിക്കേറ്റ എസ്‌ഐ മഹേഷ് കെ നായര്‍, എഎസ്‌ഐ മനോജ്, സിവില്‍ പോലിസ് ഓഫിസര്‍ രജീഷ് എന്നിവര്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. ഇന്നലെ ഉച്ചയ്ക്കു 12ഓടെ പെരിങ്ങോം സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയാണ് അക്രമം.
കണ്ണാടിപ്പൊയില്‍ സ്വദേശി വി സി ജെയിംസ്(47), മക്കളായ ജിജോ(25), ജിന്റോ(21) എന്നിവരാണ് അക്രമം നടത്തിയത്. ജിജോ ജമ്മുവിലും ജിന്റോ അരുണാചല്‍ പ്രദേശിലും സൈനികരായി ജോലി ചെയ്യുന്നവരാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇവര്‍ പെരിങ്ങോം സ്റ്റേഷനില്‍ വിളിച്ച് പോലിസുകാരെ അസഭ്യം പറഞ്ഞിരുന്നു.
ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേഷനിലെത്തിയത്. മദ്യലഹരിയില്‍ സ്റ്റേഷനിലെത്തിയ ഇവര്‍ പ്രകോപനമില്ലതെ പോലിസുകാരെ ആക്രമിച്ചെന്നാണു പരാതി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss