|    Nov 23 Thu, 2017 8:36 pm
FLASH NEWS
Home   >  Just In   >  

മദ്യലഹരിയില്‍ സിപിഎം നേതാവ് ഗര്‍ഭിണിയെ നടുറോഡില്‍ ചവിട്ടിവീഴ്ത്തി

Published : 3rd November 2017 | Posted By: mi.ptk

കൊല്ലം: സിപിഎം നേതാവ് മദ്യലഹരിയില്‍ ഗര്‍ഭിണിയെ നടുറോഡില്‍ ചവിട്ടി വീഴ്ത്തി. സിപിഎം പഞ്ചായത്ത് അംഗം അന്റോണിയോ വില്യംസ് ആണ് ഗര്‍ഭിണിയായ യുവതിയെ നടുറോഡില്‍ ചവിട്ടിവീഴ്ത്തിയത്. കൊല്ലത്തുനിന്ന് കാറില്‍ വരികയായിരുന്ന യുവതിയെ വലിച്ചിഴച്ച് വയറ്റില്‍ ചവിട്ടുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായ യുവതി പറഞ്ഞു. ഡോക്ടറെ കാണാന്‍ ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം പോയ ഗര്‍ഭിണിയാണ് ആക്രമണത്തിനിരയായത്. കാറിന് പിന്നില്‍ വണ്ടി കൊണ്ടിടിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതിനായിരുന്നു നടുറോഡില്‍ സി.പി.എം നേതാവിന്റെ അക്രമം. ഇതേതുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാള്‍ എസ്‌ഐഎ തെറിവിളിക്കുകയും പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.വയറിന് ചവിട്ടേറ്റ് യുവതിയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക