|    Jan 17 Tue, 2017 10:23 am
FLASH NEWS

മദ്യലഹരിയില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കന് കുത്തേറ്റു

Published : 9th April 2016 | Posted By: SMR

മുരിക്കാശേരി: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കന് കുത്തേറ്റു. മുരിക്കാശേരി സ്വദേശി വാലുമ്മേല്‍ ഷാജി(48)ക്കാണ് സുഹൃത്തിന്റെ കുത്തേറ്റത്. വ്യാഴാഴ്ച്ച രാത്രി 9.45ഓടെ തോപ്രാംകുടി ആല്‍ത്തറയില്‍ തങ്കമണി സ്വദേശി കൊച്ചുമേസ്തിരിയാണ് ഷാജിയെ കുത്തിയത്. ഇരുവരും ഒരുമിച്ച് മേസ്തിരി പണി ചെയ്യുന്നവരാണ്. പരിക്കേറ്റ ഷാജി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മദ്യപിച്ച ശേഷമുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തിലെത്തുകയായിരുന്നു. നാട്ടുകാരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്.മുരിക്കാശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക