|    Sep 25 Mon, 2017 4:35 am
FLASH NEWS

മദ്യലഹരിയില്‍ മോഷണം; ഉറങ്ങിപ്പോയ യുവാവും കവര്‍ച്ച നടത്തി കടന്ന കൂട്ടാളിയും കുടുങ്ങി

Published : 7th August 2016 | Posted By: SMR

വണ്ടന്‍മേട്: മോഷണ ശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന യുവാവ് മുറിയില്‍ കുടുങ്ങി.കളവെട്ട് യന്ത്രവുമായി കടന്ന സുഹൃത്ത് പിന്നീട് പോലിസ് പിടിയിലുമായി.ചക്കുപള്ളം സുല്‍ത്താന്‍കട ഇല്ലിക്കുളം എസ്റ്റേറ്റ് ലയം സ്വദേശി ലക്ഷ്മിഭവനില്‍ രാമ(32),പാമ്പുപാറ ചിറ്റാടുംപാറ പാറയ്ക്കല്‍ ശിവാനന്ദന്‍(26) എന്നിവരാണ് പിടിയിലായത്.ബുധനാഴ്ച്ച രാത്രിയാണ് ഇല്ലിക്കുളം എസ്റ്റേറ്റ് ലയത്തിലെ ആയുധപ്പുരയില്‍ മോഷണം നടത്തിയത്. ഓട് പൊളിച്ച് ഉള്ളില്‍ കയറിയ രാമ മദ്യലഹരിയില്‍ മുറിക്കുള്ളില്‍ ഉറങ്ങിപ്പോയി.
കൂടെയെത്തിയ ശിവാനന്ദന്‍ 30,000 രൂപ വിലവരുന്ന കളവെട്ട് യന്ത്രം മോഷ്ടിച്ച് കടന്ന് കളയുകയും ചെയ്തു.രാവിലെ എത്തിയ ജോലിക്കാരാണ് മോഷണം അറിയുന്നത്.പോലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. താനും സുഹൃത്തും മുറിയില്‍ മോഷണത്തിനായി കയറിയതാണെന്നും മോഷണ മുതലുമായി അയാള്‍ കടന്നെന്നും രാമ മൊഴി നല്‍കി. താന്‍ മദ്യലഹരിയില്‍ മയങ്ങി പോകുകയായിരുന്നു. ഇത് വകവയ്ക്കാതെ ശിവാന്ദന്‍ കടന്ന് കളഞ്ഞു.
രാവിലെ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും രാമ പറഞ്ഞു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചക്കുപള്ളത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും കളവെട്ട് യന്ത്രം കണ്ടെത്തി.ഇവിടുത്തെ തൊഴിലാളിയാണ് ശിവാനന്ദന്‍.വണ്ടന്‍മേട് എസ്‌ഐ കെ വി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘംവെള്ളിയാഴ്ച്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്.എസ്റ്റേറ്റിന്റെ മാനേജര്‍ സണ്ണി ജോണിന്റെ പരാതിയിലാണ് അറസ്റ്റ്. ഇരുവരെയുംകോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക