|    Sep 22 Fri, 2017 5:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മദ്യലഹരിയില്‍ മാതാവിനെ തലയ്ക്കടിച്ചു കൊന്നു

Published : 17th September 2016 | Posted By: SMR

സുല്‍ത്താന്‍ബത്തേരി: മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് മാതാവ് മരിച്ചു. പഴുപ്പത്തൂര്‍ കാവുങ്കര കുറുമകോളനിയിലെ ചന്ദ്രിക(47)യാണു മകന്റെ അടിയേറ്റു മരിച്ചത്. മകന്‍ പ്രദീപി(26)നെ സുല്‍ത്താന്‍ബത്തേരി പോലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണു സംഭവം. മദ്യലഹരിയില്‍ എത്തിയ പ്രദീപ് ചന്ദ്രികയെ മരക്കഷ്ണംകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ബാലകൃഷ്ണനും മര്‍ദനമേറ്റു. വൈകീട്ട് ഏഴോടെയാണു സംഭവം. തലയ്ക്കു പിന്നില്‍ അടിയേറ്റ് ചന്ദ്രിക ബോധരഹിതയായി. പിന്നീട് പ്രദീപ് തന്നെ സമീപവാസികളോട് സംഭവം പറയുകയായിരുന്നു. ചന്ദ്രികയെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരണപ്പെട്ടു. പിതാവ് ബാലകൃഷ്ണനെയും നാട്ടുകാര്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പ്രദേശത്തെ വ്യാജമദ്യവില്‍പ്പന നിവാസികളിടെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക