|    Dec 14 Thu, 2017 4:02 am
FLASH NEWS

മദ്യലഹരിയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Published : 15th July 2017 | Posted By: fsq

 

പന്തളം: മദ്യലഹരിയില്‍ ഭാര്യാ പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തോന്നല്ലൂര്‍ തഴയില്‍ തെക്കേക്കരയില്‍ സോമരാജനെ(57) മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മരുമകനും സഹോദരിയുടെ മകനുമായ ദീപു (27) ആണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത്, ഈ മാസം ആറിന് രാത്രി 10ഓടെ ദീപുവും സോമരാജനുമായി വാക്കേറ്റമുണ്ടാവുകയും,  വാക്കേറ്റത്തിനിടയില്‍ മദ്യപിച്ചെത്തിയ  ദീപു, സോമരാജന്റെ വയറ്റില്‍ ചവിട്ടുകയും ചെയ്തു. അവശനായി കിടന്ന സോമരാജനെ പിറ്റേ ദിവസം പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടൂര്‍ ഗവ ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്നും  വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ച് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരണപ്പെട്ടു. ഇതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു സോമരാജന്റെ ഇളയ സഹോദരി ബിന്ദു പന്തളം പോലീസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് അടിവയറ്റില്‍ ഉണ്ടായ മുറിവാണ് മരണത്തിനു കാരണമായതെന്ന് കണ്ടെത്തിയത്. സോമരാജനോടൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായിരുന്ന ദീപുവിനെ അവിടെ നിന്നും മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്ത് പന്തളം പോലിസിന് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാജമ്മയാണ് മരണപ്പെട്ട സോമരാജന്റെ ഭാര്യ. രാജി, രഞ്ജു എന്നിവര്‍ മക്കളാണ്. മൃതദേഹം പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ജില്ലാ പോലിസ് മേധാവിയുടെ യൂനിറ്റിലെ വിരലടയാള വിദഗ്്ധ ശ്രീജ, ഫോറന്‍സിക് ഫോട്ടോഗ്രാഫര്‍ ജയദേവന്‍ എന്നിവര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. പന്തളം സിഐ ആര്‍ സുരേഷിനാണ് അന്വേഷണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക