|    Mar 27 Mon, 2017 12:28 am
FLASH NEWS

മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തി

Published : 12th July 2016 | Posted By: SMR

കൊട്ടാരക്കര: മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് വിഷം കഴിച്ച ശേഷം പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. മൈലം തെക്കേക്കര ഊന്നംങ്കല്ലില്‍ മുക്കില്‍ കലാഭവനില്‍ ജ്യോതിലക്ഷ്മി(45)യാണ് ഭര്‍ത്താവ് ശ്രീധര(48)ന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവശേഷം ശ്രീധരന്‍ കൊട്ടാരക്കര പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിഷം കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ കൊട്ടാരക്കര താലൂക്കാശുപത്രയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ശ്രീധരന്‍ കൊട്ടാരക്കര പോലിസ് സ്റ്റേഷനില്‍ എത്തി ഭാര്യ മര്‍ദ്ദനമേറ്റ് മരിച്ചതായി വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത്: കൂലിപ്പണിക്കാരനായ ശ്രീധരനും കശുവണ്ടി തൊഴിലാളിയായ ജ്യോതിലക്ഷമിയും മദ്യപിക്കുന്നവരാണ്. മദ്യപിച്ച ശേഷം ഇരുവരും കലഹിക്കുന്നതും നിത്യ സംഭവമാണ്. അച്ഛനമ്മമാര്‍ മദ്യലഹരിയില്‍ കലഹിക്കുമ്പോള്‍ ഇവരുടെ 9 വയസ്സുള്ള ഇളയ മകള്‍ ശ്രീലേഖ അയല്‍ വീടുകളിലോ പൊതു നിരത്തിലോ അഭയം പ്രാപിക്കുകയായിരുന്നു പതിവ്. ഞയറാഴ്ച വൈകീട്ട് മദ്യത്തെച്ചൊല്ലി ഇരുവരും കലഹം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ശ്രീധരന്‍ കശുവണ്ടി തല്ലുന്ന കൊട്ടുവടികൊണ്ട് പല തവണ ഭാര്യയുടെ നെഞ്ചത്തും വയറ്റിലും അടിക്കുകയും ചവിട്ടുകയും ചെയ്തു. ഈ മര്‍ദ്ദനമാണ് ജ്യോതിലക്ഷമിയുടെ മരണകാരണം.
കൊട്ടാരക്കര ഡിവൈഎസ്പി അശോകന്‍, സിഐ ഷൈനു തോമസ്, എസ്‌ഐ ശിവപ്രകാശ് , ആന്റി തെഫ്റ്റസ് സ്‌ക്വാഡ് എസ്‌ഐ ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ജ്യോതിലക്ഷമിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിവാഹിതയായ ശ്രീകലയാണ് ഈ ദമ്പതികളുടെ മൂത്തമകള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക