|    May 23 Tue, 2017 10:49 am
FLASH NEWS

മദ്യലഹരിയില്‍ ബഹളവും കൈയാങ്കളിയും; വിദ്യാര്‍ഥി സംഘത്തെ പോലിസ് പിടികൂടി

Published : 12th July 2016 | Posted By: SMR

അടിമാലി: മദ്യ ലഹരിയില്‍ അടിപിടികൂടിയ വിദ്യാര്‍ഥി സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. അടിമാലിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മദ്യ ലഹരിയില്‍ ഇന്‍ഡിക കാറുമായി എത്തി ബഹളം കൂട്ടിയത്.
അടിമാലി അമ്പലപ്പടിയില്‍ വിദ്യാര്‍ഥികളുടെ ബഹളം കൈയ്യാങ്കളിയിലെത്തിയതോടെ നാട്ടുകാര്‍ അടിമാലി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളേയും ഇവരുടെ കാറും പോലിസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ഥികള്‍ക്ക് കാര്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറഞ്ഞു. കൂടാതെ ചില കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും പോലിസ് പറഞ്ഞു.
ഇതിനിടെ സംഭവം ഒതുക്കി തീര്‍ത്ത് വിദ്യാര്‍ഥികളെ പോലിസിന്റെ കൈയ്യില്‍ നിന്നും മോചിപ്പിക്കുന്നതിനായി ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അടിമാലി അമ്പലപ്പടി കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും വ്യാപകമായിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കു മരുന്ന് ലോബിയുടെ പ്രവര്‍ത്തനം ശക്തമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day