|    Oct 19 Fri, 2018 12:32 am
FLASH NEWS

മദ്യലഹരിയില്‍ ട്രാഫിക് കോണ്‍ അടിച്ചു മാറ്റി: പോലിസ് കൈയോടെ പൊക്കി

Published : 8th December 2017 | Posted By: kasim kzm

പത്തനംതിട്ട: മദ്യലഹരിയില്‍ കാറിലെത്തിയ മൂന്നംഗ സംഘം ഗതാഗത നിയന്ത്രണത്തിനായി റോഡിന് നടുവില്‍ വച്ചിരുന്ന ട്രാഫിക് കോണ്‍ അടിച്ചു മാറ്റി. ഇതു കണ്ടുകൊണ്ട് പിന്നാലെ വന്ന പോലിസ് സംഘം പ്രതികളെ കൈയോടെ പൊക്കി സ്റ്റേഷനില്‍ എത്തിച്ചു. പ്രതികളില്‍ ഒരാള്‍ സ്റ്റേഷനില്‍ നിന്ന് ചാടിപ്പോകാനും ശ്രമിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ താഴേവെട്ടിപ്രം ചാങ്ങേത്ത് ആയുര്‍വേദ വൈദ്യശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍മാരായ ഖാദിരി, അനിക്കുട്ടന്‍, കണ്ടക്ടര്‍ ബിജു എന്നിവരാണ് കോണ്‍ അടിച്ചു മാറ്റിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവരെ പിന്തുടര്‍ന്ന പോലീസ് സംഘം റിങ് റോഡില്‍ ശ്രീവത്സം സില്‍ക്‌സിന് സമീപത്തു നിന്നാണ് കാര്‍ തടഞ്ഞ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഖാദിരി ഇറങ്ങി ഓടാന്‍ ശ്രമിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് മൂന്നുപേരുടെയും പേരില്‍ കേസ് എടുത്തതായി സി.ഐ. ടി ബിജു അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss