|    Jan 21 Sat, 2017 7:50 am
FLASH NEWS

മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് 12 ഓട്ടോകള്‍ തകര്‍ന്നു; ഒരു ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു

Published : 20th September 2016 | Posted By: SMR

auto

ചെന്നൈ: അഭിഭാഷക വിദ്യാര്‍ഥി മദ്യലഹരിയില്‍ ഓടിച്ച ആഡംബര കാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞുകയറി 12 ഓട്ടോകള്‍ തകര്‍ത്തു. അപകടത്തില്‍ ഒരു ഓട്ടോഡ്രൈവര്‍ മരിക്കുകയും പത്ത് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 29കാരനായ ഓട്ടോ െ്രെഡവര്‍ അറുമുഖം തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ചെന്നൈയിലെ ഡോ. രാധാകൃഷ്ണന്‍ ശാലയില്‍ ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് അപകടം.
സുപ്രിംകോടതി അഭിഭാഷകനായ വിജയ് ആനന്ദിന്റെ മകന്‍ വികാസ് ഓടിച്ച പോര്‍ഷെ കാറാണ് അപകടം വരുത്തിവച്ചത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് വിജയിച്ച സുഹൃത്ത് സംഘടിപ്പിച്ച ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വികാസ്.
അമിതമായി മദ്യപിച്ചിരുന്നതിനാല്‍ ഇയാളുടെ വാഹനം നിയന്ത്രണംവിട്ട് പാര്‍ക്ക് ചെയ്ത ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും വികാസിനും കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കൊന്നും പറ്റിയിട്ടില്ല. രാത്രി സവാരി പ്രതീക്ഷിച്ചു ഓട്ടോകളില്‍ തന്നെ ഉറങ്ങിയിരുന്ന െ്രെഡവര്‍മാരാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ചില ഓട്ടോകള്‍ നിശ്ശേഷം തകര്‍ന്നുപോയിട്ടുണ്ട്. അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലിസ് കാറിലുള്ളവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ഓട്ടോെ്രെഡവര്‍മാര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 191 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക