|    Nov 17 Sat, 2018 9:09 pm
FLASH NEWS
Home   >  Kerala   >  

മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ തലക്കടിച്ചു കൊന്നു

Published : 5th August 2018 | Posted By: G.A.G

പത്തനാപുരം(കൊല്ലം): മദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ അമ്മിക്കല്ലു കൊണ്ട് തലക്കടിച്ചു കൊന്നു. കുന്നിക്കോട് വിളക്കുടി ധര്‍മ്മപുരിയില്‍ മൂന്നുതുണ്ടില്‍ വീട്ടില്‍ സിദ്ദീക്ക് (28)ആണ് മരിച്ചത്. അമ്മിക്കല്ലുകൊണ്ട് സിദ്ദിക്കിന്റെ തലയിലേറ്റ മര്‍ദ്ദനമാണ് ഉടനെയുണ്ടായ മരണ കാരണമെന്ന് പോലിസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന അനുജന്‍ നിസാ(25)മിനെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം തര്‍ക്കമുണ്ടാവുകയായിരുന്നു. ഇത്തരത്തില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പരിസരവാസികളും പറയുന്നുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. മദ്യപിച്ചിരിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലിസും പറയുന്നു. ചോര വാര്‍ന്നു കിടന്ന സിദ്ദിക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റെജീന. മകന്‍: സല്‍മാന്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss