|    Aug 18 Fri, 2017 4:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യമുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള നീക്കം : ചെന്നിത്തല

Published : 1st June 2017 | Posted By: fsq

 

തിരുവനന്തപുരം: മദ്യശാലകള്‍ക്കായുള്ള പഞ്ചായത്തിന്റെ അനുമതി എടുത്തുകളഞ്ഞതു മദ്യമുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണി കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണ്. മദ്യഷാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീ രുമാനം അടിയന്തരമായി പിന്‍വലിക്കണം. അധികാരവികേന്ദ്രീകരണത്തെ അട്ടമറിക്കാനുള്ള നടപടിയാണിത്. പുതിയ മദ്യനയം പ്രഖ്യാപിക്കുംമുമ്പ് ഇഷ്ടാനുസരണം ബാറുകള്‍ തുറക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നില്‍. തിരുവനന്തപുരം മുതല്‍ ചേര്‍ത്തലവരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വെരയുമുള്ള പാതക്കരികിലെ മദ്യഷാപ്പുകള്‍ തുറക്കാമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോവണം. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഘട്ടംഘട്ടമായി മദ്യനിരോധനമെന്ന നയം അട്ടിമറിച്ചുകൊണ്ട് ബാറുകള്‍ തുറക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക