|    Aug 17 Thu, 2017 5:15 am
FLASH NEWS

മദ്യപ സംഘത്തിന്റെ ശല്യം രൂക്ഷമെന്ന് പരാതി

Published : 9th August 2017 | Posted By: fsq

 

കരുനാപ്പള്ളി: പുതിയകാവ് പൂച്ചകട ജങ്ഷനില്‍ സാമൂഹിക വിരുദ്ധരുടെയും മദ്യപ സംഘങ്ങളുടെയും ശല്യം രൂക്ഷമെന്ന് പരാതി. പൂച്ചകട ജങ്ഷന് വടക്ക് മഹേന്ദ്ര ഷോറുമിന് മുകളിലുള്ള ലോഡ്ജില്‍ പണം വെച്ച് ചിട്ടു കളിയും മദ്യസല്‍ക്കാരവും നടത്തുന്ന സംഘങ്ങള്‍ പരസ്പരം അസഭ്യം പറയുകയും അക്രമത്തില്‍ ഏര്‍പ്പെടുന്നതും പതിവാണ്. വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള ബാറ്ററി, ടയര്‍, എന്നിവ അഴിച്ചുമാറ്റി എടുക്കുകയും യാത്രക്കാരില്‍ നിന്ന് മൊബൈല്‍ഫോണ്‍ ഭീഷണിപ്പെടുത്തി തട്ടി എടുക്കുന്നതും പതിവ് സംഭവമാണ്. രണ്ട് ദിവസം മുമ്പ് സംഘത്തില്‍പ്പെട്ട നിരവധി കേസില്‍ പ്രതിയായ യുവാവ് സമീപത്തെ കടയില്‍ നിന്ന തൊഴിലാളികളെ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. വിവരം ഉടന്‍ തന്നെ കരുനാഗപ്പള്ളി പോലിസില്‍ അറിയുക്കുകയും പോലിസ് സംഘം എത്തിയപ്പോഴേക്കും സംഘം കടന്നു കളയുകയുമായിരുന്നു. ഈ മേഖലകളില്‍ രാത്രികാല പോലിസ് പട്രോളിങ് നടത്തണമെന്ന ആവശ്യം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക