|    Mar 26 Sun, 2017 11:18 am
FLASH NEWS

മദ്യപിച്ച് വിമാനം പറത്തിയ എയര്‍ ഇന്ത്യയുടെ പൈലറ്റിനെതിരേ കേസ്

Published : 27th August 2016 | Posted By: SMR

കരിപ്പൂര്‍: മദ്യപിച്ച് വിമാനം പറത്തിയതിന് എയര്‍ഇന്ത്യയുടെ പൈലറ്റിനെതിരെ കരിപ്പൂര്‍ പോലിസ് കേസെടുത്തു. എയര്‍ ഇന്ത്യ ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലെ പൈലറ്റ് മഹാരാഷ്ട്ര സ്വദേശി രിതേഷ് മത്തങ്കാര്‍(39)നെതിരെയാണ് എയര്‍ ഇന്ത്യയുടെ പരാതിയില്‍ കേസെടുത്തത്. ആഗസ്ത് 10നാണ് കേസിനാസ്പദമായ സംഭവം.ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റായിരുന്നു രിതേഷ് മത്തങ്കാറിനെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി കണ്ടെത്തിയത്. വിമാനത്താവളങ്ങളില്‍ വിമാനം വന്നിറങ്ങിയാല്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാണ് ഡറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ചട്ടം. ഇതനുസരിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് 4 വര്‍ഷത്തേക്ക് റദ്ദാക്കി. ഇതോടെ എയര്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിജിസിഎ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാനും വിമാന കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ വിമാനക്കമ്പനി പരാതി നല്‍കിയത്.മദ്യപിച്ച് വിമാനം പറത്തിയ കുറ്റത്തിനാണ് കരിപ്പൂര്‍ പോലിസ് കേസെടുത്തത്. രിതേഷ് മത്തങ്കാറിന് പുറമെ ഹൈദരാബാദില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാന പൈലറ്റിന്റെയും ലൈസന്‍സ് മദ്യപിച്ചതിന് 4 വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക