|    Jan 23 Mon, 2017 8:25 pm
FLASH NEWS

മദ്യപിച്ച് ബസ് യാത്രക്കാരെ അസഭ്യം പറഞ്ഞതിന് രണ്ടു യുവാക്കള്‍ക്കെതിരേ കേസ്

Published : 17th October 2016 | Posted By: Abbasali tf

അടിമാലി: സ്വകാര്യ ബസ് യാത്രക്കിടെ സ്ത്രീകള്‍ അടക്കമുള്ള സഹയാത്രികരോട് അപമര്യാദയായി പെരുമാറിയ രണ്ടു യുവാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തു.അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം.സ്വകാര്യ ബസില്‍ മൂന്നാര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കോതമംഗലം മണിക്കുന്നേല്‍ മുരുകന്‍ (35),മൂവാറ്റുപുഴ വാഴപ്പിള്ളി പുത്തന്‍പുരയ്ക്കല്‍ പരമേശ്വരന്‍ (43) എന്നിവര്‍ക്കെതിരെയാണ് അടിമാലി പോലിസ് കേസെടുത്തത്.പൂപ്പാറ സ്വദേശികളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപിച്ചായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.പോലിസ് സ്ഥലത്തെത്തിയതോടെ മാനഹാനി ഭയന്ന് സ്ത്രീകള്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.തുടര്‍ന്ന് മറ്റൊരാളുടെ പരാതിയില്‍ മദ്യപിച്ച് ബസില്‍ അസഭ്യം പറഞ്ഞതിന് യുവാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക