|    Dec 14 Thu, 2017 2:26 am
FLASH NEWS

മദ്യപിച്ച് എത്തിയ എസ്എഫ്‌ഐ നേതാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനെ മര്‍ദിച്ചു

Published : 23rd November 2016 | Posted By: SMR

വൈക്കം: അഷ്ടമിദിനമായ തിങ്കളാഴ്ച രാത്രിയില്‍ ഇരുപതോളം കൂട്ടുകാരോടൊപ്പം മദ്യപിച്ച് എത്തിയ എസ്എഫ്‌ഐ നേതാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനെ മര്‍ദിച്ചു. പൂമംഗലത്ത് ഗോപാലകൃഷ്ണന്റെ മകന്‍ രാഹുലി(21)നെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വൈക്കം പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ വിജയപ്രമോദി(47)നെ മര്‍ദിച്ചതിന് കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ പോലിസ് ഓഫിസറെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏറ്റൂമാനൂരപ്പന്‍ കോളജില്‍ നിന്നും സംഘമായി എത്തിയ രാഹുലും കൂട്ടുകാരും അഷ്ടമി ആഘോഷിക്കുന്നതിനുവേണ്ടി മദ്യപിക്കുകയും വൈക്കം ബോട്ടുജെട്ടി ഭാഗത്തും ബീച്ചിലെ ഭാഗങ്ങളിലും ബഹളം വയ്ക്കുകയും മറ്റുള്ളവര്‍ക്ക് ഉപദ്രവകരമാകുന്ന തരത്തില്‍ പെരുമാറുകയും ചെയ്തതായി പറയുന്നു. ഇതുസംബന്ധിച്ച നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷിക്കുന്നതിനായി പോലിസ് സ്റ്റേഷനില്‍ നിന്നും എത്തിച്ചേര്‍ന്ന  വിജയപ്രമോദിനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചവശനാക്കിയത്.  വിദ്യാര്‍ഥി നേതാവിനെ പോലിസ് സ്റ്റേഷനിലെത്തിച്ചതോടെ സ്റ്റേഷനിലും പരിസരത്തും പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും പ്രതിയെ ബലമായി മോചിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പ്രതിയെ നേരില്‍ കാണാന്‍ സ്റ്റേഷനില്‍ എത്തിയ നേതാക്കള്‍ മദ്യപിച്ച് ലക്കുകെട്ട യുവ നേതാവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ  മടങ്ങി. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം വൈക്കം പോലിസ് പ്രതിക്കെതിരേയും കണ്ടാലറിയാവുന്ന ഇരുപതോളം പേരുടെ പേരിലും  കേസ് രജിസ്റ്റര്‍  ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക