|    Aug 17 Thu, 2017 1:25 pm
FLASH NEWS

മദ്യപിച്ച് അപകടാവസ്ഥയില്‍ ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി

Published : 3rd August 2017 | Posted By: fsq

 

വടകര: കുഞ്ഞിപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ പിടികൂടി. എതിരെവരുന്ന വാഹനത്തിന് നേരെ ലൈറ്റും ഉയര്‍ന്ന ശബ്ദത്തില്‍ മള്‍ട്ടി ടോണ്‍ഡ് എയര്‍ഹോണും അടിച്ച്  വാഹനത്തെ മറികടക്കവെ വടകര ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുന്ന മറ്റൊരു ബസ്സിന് അപകടമുണ്ടാക്കുന്ന രീതിയില്‍ പറശ്ശിനിക്കടവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കെഎല്‍ 59 എം 400 എന്ന ബസ്സിലെ ഡ്രൈവര്‍ തളിപ്പറമ്പ വള്ളിക്കുന്ന് മൂകാംബിക ഹൗസില്‍ രൂപേഷിനെയാണ് ഇന്നലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ വിഐ അസ്സീം പിടികൂടിയത്. ഈ സമയത്ത് ബസ്സില്‍ 46 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരക്കേറിയതും സ്‌കൂള്‍ സമയവുമായി ഇന്നലെ രാവിലെ 9.35 നാണ് സംഭവം. മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള ഉപകരണം മോട്ടോര്‍ വകുപ്പിന്റെ പക്കല്‍ ഇല്ലാത്തതിനാല്‍ വടകര ട്രാഫിക് പൊലീസിന്റെ സഹായത്തോടെ പരിശോധിച്ചാണ് ഉറപ്പ് വരുത്തിയത്. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചു. പിടിച്ചെടുത്ത ബസ് പിന്നീട് എഎംവിഐ തന്നെ ഓടിച്ച് വടകര പുതിയ ബസ്സ്സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വടകര ആര്‍ടിഒ വിനേഷ് അറിയിച്ചു. ഇവി വിജിത്ത് കുമാര്‍ എന്ന ഉദ്യോഗസ്ഥനും പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതിനായി ആര്‍ടിഒ ബോര്‍ഡിലേക്ക് സമര്‍പ്പിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക