|    Sep 20 Thu, 2018 6:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

Published : 27th August 2018 | Posted By: kasim kzm

കൊട്ടിയം: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകനെ ഇരവിപുരം പോലിസ് കസ്റ്റഡിയിലെടുത്തു. ഇരവിപുരം ഇടക്കുന്നം വയലില്‍ പവിത്രം നഗര്‍-192 കിഴക്കേതൊടിയില്‍ വീട്ടില്‍ രാജു 55 ആണ് മരിച്ചത്. ആക്രമണം നടത്തിയ അച്ചുവിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.ഗുരുതരമായി പരിക്കേറ്റ രാജുവിന്റെ ഭാര്യ സരസ്വതി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ അച്ചു മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മാതാപിതാക്കളെ ഇയാള്‍ വീടിനടുത്തുള്ള റോഡരികിലേക്ക് കൊണ്ടിടുകയായിരുന്നു. അവിടെ വച്ചും ആക്രമണം തുടരുകയായിരുന്നു. നാട്ടുകാര്‍ പരിക്കേറ്റുകിടന്ന രാജുവിനെയും സരസ്വതിയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss