|    Jan 17 Tue, 2017 6:32 pm
FLASH NEWS

മദ്യപിച്ചെത്തിയ ബംഗാളികള്‍ നടുറോഡില്‍ ഏറ്റുമുട്ടി; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 23rd March 2016 | Posted By: SMR

പെരിന്തല്‍മണ്ണ: മദ്യപിച്ചെത്തിയ ബംഗാളികള്‍ ചേരിതിരിഞ്ഞ് നടുറോഡില്‍ ഏറ്റുമുട്ടി. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30ന് മാനത്തുമംഗലം പൊന്ന്യാകുര്‍ശി ബൈപാസ് ജങ്ഷനിലാണു തൊഴിലാളി സംഘം ഏറ്റുമുട്ടിയത്.
ജോലിയെചൊല്ലി തുടങ്ങിയ വാഗ്വാദം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. ഇരു വിഭാഗവും കൈയ്യില്‍ കരുതിയിരുന്ന ഗ്ലാസ് കഷ്ണങ്ങളും മരക്കമ്പുകളുമായി ഏറ്റുമുട്ടി. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേര്‍ക്ക് തലക്ക് അടിയേറ്റ് രക്തം വാര്‍ന്നു.
നാട്ടുകാര്‍ ഓടിക്കൂടി ഇരു വിഭാഗത്തേയും ഒഴിവാക്കുകയായിരുന്നു. സംഭവം പോലിസില്‍ റിപോര്‍ട്ട് ചെയ്‌തെങ്കില്‍ സ്ഥലത്ത് പോലിസ് എത്തിയില്ലെന്നു നാട്ടുകാരും ഓട്ടോ തൊഴിലാളികലും ആരോപിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക