|    May 24 Wed, 2017 7:25 pm
FLASH NEWS

മദ്യപിച്ചു വാഹനമോടിച്ചു; സ്വീഡനില്‍ ഹദ്‌സിയാലിക് മന്ത്രിസ്ഥാനം രാജിവച്ചു

Published : 14th August 2016 | Posted By: SMR

സ്റ്റോക്‌ഹോം: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എയ്ദ ഹദ്‌സിയാലിക് (29) മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരില്‍ അറസ്റ്റിലായി. അറസ്റ്റിനെത്തുടര്‍ന്ന് അവര്‍ രാജിവയ്ക്കുകയും ചെയ്തു.
രാജ്യത്തെ ആദ്യ മുസ്‌ലിം മന്ത്രി കൂടിയായ ഹദ്‌സിയാലിക് സ്വീഡനിലെ ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്നായിരുന്നു സംഭവത്തെക്കുറിച്ച് അവര്‍ പറഞ്ഞത്. താന്‍ ചെയ്തത് തെറ്റാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് രാജിയെന്നും അവര്‍ പറഞ്ഞു. ബോസ്‌നിയ-ഹെര്‍സിഗോവിനയില്‍ നിന്നും അഞ്ചാംവയസ്സില്‍ സ്വീഡനിലെത്തിയതാണ് അവര്‍.
ഡെന്‍മാര്‍ക്കിനെയും സ്വീഡനെയും ബന്ധിപ്പിക്കുന്ന പാലത്തില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. അനുവദിച്ചതിലധികം മദ്യത്തിന്റെ അളവ് രക്തത്തില്‍ കണ്ടെത്തിയതിനാല്‍ ആറുമാസം വരെ ഇവര്‍ക്ക് തടവുശിക്ഷ ലഭിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day