മദ്യപിച്ചു ലക്കുകെട്ട ജിംനാസ്റ്റിക് താരം പുറത്ത്
Published : 10th August 2016 | Posted By: SMR
റിയോ ഡി ജനയ്റോ: പുറത്തുപോയി നന്നായൊന്ന് മിനുങ്ങിവന്ന താരത്തെ സ്വന്തം രാജ്യത്തിന്റെ ഒഫീഷ്യല്സ്തന്നെ പടിക്കുപുറത്താക്കി. റങ് വിഭാഗം ജിംനാസ്റ്റിക്സില്‍ ഫൈനലിലേക്കു യോഗ്യത നേടിയ ഹോളണ്ട് താരം യൂറി വാന്ഗെല്ഡറിനെതിരേയാണ് അധികൃതര്‍ കടുത്ത നടപടി സ്വീകരിച്ചത്.
താരങ്ങള്‍ ക്യാംപ് വിട്ടുപോവുന്നതും മദ്യപിക്കുന്നതും ഹോളണ്ട് വിലക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രി അനുവാദമില്ലാതെ ക്യാംപില്‍നിന്നു പുറത്തുകടന്ന താരം മദ്യപിച്ചു ലക്കുകെട്ട് ക്യാംപില്‍ തിരിച്ചെത്തി. രാജ്യത്തിന്റെയും ടീമിന്റെയും അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹോളണ്ട് അംബാസഡര്‍ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.