|    Feb 25 Sun, 2018 9:41 am
Home   >  Todays Paper  >  Page 4  >  

മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ല : ഹൈക്കോടതി

Published : 19th January 2017 | Posted By: fsq

 

കൊച്ചി: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്നും സര്‍ക്കാരിന്റെ മദ്യനയം മൗലികാവകാശ ലംഘനമല്ലെന്നും ഹൈക്കോടതി. പെരുമ്പാവൂര്‍ വളയംചിറങ്ങരയിലെ ടാപ്പിങ് തൊഴിലാളി എം എസ് അനൂപ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കണക്കു സഹിതം വിവരിച്ചാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്. ജോലിക്ക് ശേഷം അല്‍പം മദ്യം തന്റെ ഭക്ഷണക്രമത്തിന്റെ ഭാഗമാണെന്നും മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. നേരത്തേ ഈ ആവശ്യമുന്നയിച്ച് നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. തുടര്‍ന്ന്  കോടതി മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കണക്ക് സഹിതം അവതരിപ്പിച്ചു. 1984ലാണ് സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന് രൂപം നല്‍കിയത്. 2010 ല്‍ 337 ഔട്ട്‌ലറ്റുകള്‍ ഉണ്ടായിരുന്നു. ഇന്ന് ബിവറേജസിന്റെ വിഹിതം സംസ്ഥാനത്തെ മൊത്ത വരുമാനത്തിന്റെ അഞ്ചിലൊന്നു വരുമെന്നും 2006-2010 മുതല്‍ വര്‍ഷം തോറും 100 ശതമാനം  വരുമാനം വര്‍ധിച്ചതായും വിലയിരുത്തി. 2008 -2009ല്‍ 4000 പേര്‍ റോഡ് അപകടങ്ങള്‍ക്കിരയായെന്നും ഇതില്‍ മദ്യ ലഹരിയില്‍ വാഹനമോടിച്ചുള്ള അപകടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 2013ല്‍ കേരളത്തിലെ ആളോഹരി മദ്യ ഉപഭോഗം 8.3 ലിറ്ററാണ് ഇത്  ദേശീയതല വില്‍പനയുടെ 16 ശതമാനമാണിതെന്നും വ്യക്തമാക്കി. 2011ല്‍ ആത്മഹത്യാ നിരക്കില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്.  80 ശതമാനം വിവാഹമോചനങ്ങള്‍ക്കും മദ്യം ഒരു കാരണമാണ്.  കുറ്റകൃത്യങ്ങളില്‍ 57.69 ശതമാനം കേസുകളിലും മദ്യത്തിന് സ്ഥാനമുണ്ട്.  കിടത്തി ചികിത്സ നേരിടുന്നവരില്‍ 19- 27 ശതമാനവും മദ്യപാനം മൂലം രോഗികളായവരാണെന്നും ഹൈക്കോടതി വിലയിരുത്തി. ഇത്തരം സാഹചര്യത്തില്‍ മദ്യ നിയന്ത്രണത്തിന് സര്‍ക്കാരിന് കഴിയുമെന്നും കോടതി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss