|    Oct 19 Thu, 2017 2:46 pm
FLASH NEWS

മദ്യപാനവും വില്‍പ്പനയും; രണ്ടുപേര്‍ പിടിയില്‍

Published : 14th July 2017 | Posted By: fsq

 

അടിമാലി: അനധികൃത മദ്യ വില്‍പ്പനയും പൊതു സ്ഥലത്ത് മദ്യപാനവും നടത്തിയ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. ഒന്നര ലിറ്റര്‍ മദ്യവും പിടികൂടി.കരുണാപുരം ചാലക്കുടിമേട് മുക്കുടുക്കയില്‍ സജി വേലായുധന്‍(40), കുറുകുന്നേ ല്‍ ബിജു കുഞ്ഞുമോന്‍ എന്നിവരെയാണു ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ എം.പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചേറ്റുകുഴി സെന്റ് മേരീസ് പള്ളിക്ക് സമീപം അനധികൃത വില്‍പ്പന നടത്തിവന്ന സജിയില്‍ നിന്നാണു മദ്യം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. പൊതു സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്ന ബിജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.പ്രിവന്റീവ് ഓഫിസര്‍ ലിജോ ഉമ്മന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ കെ സജിത്കുമാര്‍, എം എസ് അരുണ്‍, എം ആര്‍ രതീഷ്‌കുമാര്‍, പി സി റെജി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക