|    Jul 23 Sun, 2017 12:26 am
FLASH NEWS

മദ്യപസംഘത്തിന്റെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്

Published : 25th August 2016 | Posted By: SMR

കൊല്ലം: മദ്യപ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ രാത്രി 10ഓടെ പോളയത്തോട് ജങ്ഷനിലായിരുന്നു സംഭവം. മുണ്ടയ്ക്കല്‍ മന്നത്ത് സബീറി(45)ന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുണ്ടയ്ക്കലില്‍ താമസിക്കുന്ന സബീര്‍ പാല്‍ വാങ്ങാനായാണ് പോളയത്തോട്ടേക്ക് വന്നത്. തുടര്‍ന്ന് വഴിയില്‍ നിന്ന പത്തോളം വരുന്ന സംഘം ഇദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ചും ആക്രമിച്ചു. തലയ്ക്കും കാലിനും ഉള്‍പ്പടെ ഇദ്ദേഹത്തിന് സാരമായി പരിക്കുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും അക്രമിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നതായും സബീര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അക്രമം നടത്തിയ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി. പോളയത്തോട് ശ്മശാനം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാണ്. മുമ്പും പല തവണ നാട്ടുകാര്‍ ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക