|    Jan 20 Fri, 2017 3:33 pm
FLASH NEWS

മദ്യപന്റെ കാറിടിച്ച് വഴിയാത്രക്കാരനായ വിദ്യാര്‍ഥിക്കും ബൈക്ക് യാത്രികനും പരിക്ക്

Published : 28th February 2016 | Posted By: SMR

തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ പിടിയില്‍. അശ്രദ്ധമായ ഡ്രൈവിങിനെ തുടര്‍ന്നാണ് വഴിയാത്രക്കാരനായ 12 കാരനും ബൈക്ക് യാത്രികനും പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ മുരിക്കാശേരി ഉപ്പുതോട് പാലത്തുംതലയ്ക്കല്‍ വിജയ(ശശി-42)നെ കാളിയാര്‍ പോലിസ് പിടികൂടി. അപകടമുണ്ടാക്കിയ മാരുതി ഓള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു.
കഞ്ഞിക്കുഴി കത്തിപ്പാറത്തടം സ്വദേശിയായ 12കാരനാണ് ആദ്യം പരിക്കേറ്റത്. ഇന്നലെ രാവിലെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാര്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ കുട്ടിയെമുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് വണ്ണപ്പുറം ചീങ്കല്‍സിറ്റിയില്‍ വച്ച് അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ തട്ടിയശേഷം നിര്‍ത്താതെ പോയി.ചീങ്കല്‍ സിറ്റി സ്വദേശി ജുനൈഥിന്റെ വണ്ടിയിലാണ് കാര്‍ ഇടിച്ചത്.
പിന്തുടര്‍ന്നെത്തിയ ജുനൈഥ് പ്ലാന്റേഷന്‍ കവലയ്ക്ക് സമീപത്ത് കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. ഇതറിയാതെ റോഡരികില്‍ പരിശോധന നടത്തിക്കൊണ്ടിരുന്ന കാളിയാര്‍ എസ്‌ഐയും സംഘവും കാര്‍ പിടികൂടി. മദ്യപിച്ച് വണ്ടിയോടിച്ചതിനെ തുടര്‍ന്ന് പിഴയടപ്പിച്ച ശേഷം വിട്ടയച്ചു.പരിക്കേറ്റ ജുനൈഥിന്റെ അറിയിപ്പ് ലഭിച്ചപ്പോഴാണ് അപകടം വരുത്തിവച്ചയാളെയാണ് വിട്ടയച്ചതെന്ന് പോലിസ് അറിയുന്നത്.
തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന് പിടികൂടി. പരിക്കേറ്റ ജുനൈഥിനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാല്‍മുട്ടിന് പൊട്ടലുണ്ട്. സംഭവത്തില്‍ അപകടകരമായ ഡ്രൈവിങിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കഞ്ഞിക്കുഴി, കാളിയാര്‍ പോലിസ് കേസെടുത്തു.പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക