|    Nov 21 Wed, 2018 9:20 pm
FLASH NEWS

മദ്യനിര്‍മാണശാലയ്ക്ക് വെള്ളമെത്തിക്കാന്‍ കോര്‍പറേഷന്റെ നാലര കോടിയുടെ പദ്ധതി

Published : 5th December 2015 | Posted By: SMR

തൃശൂര്‍: മണ്ണുത്തിയിലെ വിദേശമദ്യനിര്‍മാണശാലയ്ക്ക് വെള്ളമെത്തിക്കാന്‍ കോര്‍പറേഷ ന്‍ ചിലവില്‍ പുതിയ പൈപ്പിടുന്നതിന് നാലരകോടി രൂപയുടെ ജലഅതോറിറ്റി പദ്ധതി. കോര്‍പറേഷന്‍ മുന്‍ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ജല അതോറിറ്റി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പീച്ചിയില്‍ നിന്നും തൃശൂരിലേക്ക് നേരത്തെ വെള്ളം കൊണ്ടുവന്നിരുന്ന 700 എംഎം പ്രിമോ പൈപ്പ് ലൈനിലൂടെയാണ് ചെമ്പൂക്കാവ് ടാങ്കില്‍ നിന്നും മണ്ണുത്തിയിലെ സെവന്‍സീസ് ഡിസ്റ്റിലറിയിലേക്ക് വെള്ളം കൊടുക്കുന്നത്. പ്രിമോ പൈപ്പ് ലൈന്‍ നിരന്തരം പൊട്ടുന്നുവെന്ന പേരിലാണ് 300 എംഎമ്മിന്റെ പുതിയ പൈപ്പിടാന്‍ നാലരകോടിയുടെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പീച്ചിയില്‍ നിന്നുള്ള 700 എംഎം പ്രിമോ പൈപ്പ് ലൈനില്‍ നിന്നും ബൈപാസ് ചെയ്താണ് അഗ്രികള്‍ച്ച ര്‍ യൂനിവേഴ്‌സിറ്റിക്കും(5 ലക്ഷം ലിറ്റര്‍), 180 എംഎം പൈപ്പിട്ട് സെവന്‍സീസ് ഡിസ്റ്റിലറിക്കും. (ഒരു ലക്ഷം ലിറ്റര്‍). കണക്ഷന്‍ നല്‍കിയിരുന്നത്. മെയിന്‍ ലൈനില്‍ നിന്നും കണക്ഷന്‍ നല്‍കുന്നതിനെ അതോറിറ്റി എതിര്‍ത്തിട്ടും അന്നത്തെ മന്ത്രി എം  ഗംഗാധരന്‍ ഇടപെട്ട് 30 വര്‍ഷം മുമ്പ് കണക്ഷന്‍ നല്‍കുകയായിരുന്നു. എഡിബി പദ്ധതിയില്‍ പുതിയ പൈപ്പിട്ടപ്പോള്‍ ബൈപാസ് അനുവദിക്കാനാകില്ലെന്ന് കെ എസ്‌യുഡിപി വിദഗ്ദ്ധര്‍ നിലപാട് എടുത്തതിനെത്തുടര്‍ന്നായിരുന്നു ഉപേക്ഷിച്ച ലൈനിലൂടെ തന്നെ ചെമ്പൂക്കാവ് ടാങ്കില്‍നിന്നും തിരിച്ച് വെള്ളം വിട്ട് കണക്ഷന്‍ തുടരാന്‍ അതോറിറ്റി സംവിധാനമൊരുക്കിയത്. കാര്‍ഷിക സര്‍വ്വകലാശാലയാകട്ടെ സ്വന്തം പദ്ധതികള്‍ ആവിഷ്‌കരിച്ച വെള്ളം കണ്ടെത്തി ഒരുലക്ഷം ലിറ്ററിന് താഴെ മാത്രമേ ഇപ്പോള്‍ പദ്ധതിയില്‍നിന്നും ഉപയോഗിക്കുന്നുള്ളൂ. ഇതും ഒഴിവാക്കാവുന്ന സാഹചര്യമാണിപ്പോള്‍.മുനിസിപ്പല്‍ പ്രദേശത്തിന് പുറത്ത് നടത്തറയിലേക്കും, അതോറിറ്റിയുടെ ഒല്ലൂര്‍ പദ്ധതിയി ല്‍ നിന്നും വെള്ളം നല്‍കിയിരുന്ന നെല്ലിക്കുന്ന് പ്രദേശത്തേയ്ക്കും ഈ പൈപ്പിലൂടെ വെള്ളം നല്‍കാനുള്ള യുഡിഎഫ് കൗ ണ്‍സില്‍ നേതൃത്വത്തിന്റെ അശാസ്ത്രീയമായ അന്തം കെട്ട നടപടിയാണ് പുതിയ പൈപ്പിടുന്നതിന് സാഹചര്യമൊരുക്കിയത്. ചെമ്പൂക്കാവ് ടാങ്കില്‍നിന്നുംകാര്‍ഷിക സര്‍വകലാശാല വരെ ഏഴ് കിലോമീറ്റര്‍ 300 എം എം പൈപ്പിടാനാണ് അതോറിറ്റി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി ചെലവ് നാലരക്കോടിയും കോര്‍പറേഷന്‍ വഹിക്കണമെന്നാണ് അതോറിറ്റി നിലപാട്. അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ജലവിതരണപദ്ധതിയില്‍ പൈപ്പ് മാറ്റാന്‍ 66 കോടി രൂപയായിരുന്നു കോര്‍പറേഷന്‍ ചെലവാക്കിയത്. വര്‍ഷം 1.6 കോടിരൂപ മാത്രമേ ഉല്‍പാദനചെലവ് തന്നെ വരുന്നുള്ളൂ എന്നിരിക്കേ മുനിസിപ്പല്‍ പ്രദേശത്ത് മാത്രം വെള്ളത്തിന്റെ വില നാലു കോടിയാണ് അതോറിറ്റി കോര്‍പറേഷനില്‍ നിന്നും വാങ്ങുന്നത്. തെരുവ് ടാപ്പുകളുടെ പേരില്‍ പുറമെ രണ്ട് കോടിയും ഈടാക്കുന്നു. അതോറിറ്റിക്ക് പുറത്തുള്ള വിറ്റുവരവാകട്ടെ രണ്ടരകോടിയാണ്. 1.6 കോടി മാത്രം ചെലവാക്കി 8.5 കോടിയുടെ വിറ്റുവരവ്. അതോറിറ്റി നടത്തുന്ന ചൂഷണവും കൊള്ളയും ചോദ്യം ചെയ്യാതെ, ജനങ്ങ ള്‍ക്ക് വെള്ളം നല്‍കാനെന്നപേരില്‍ അതോറിറ്റി ആവശ്യപ്പെടുന്ന ചെലവുകളെല്ലാം നഗരവാസികളുടെ ബാധ്യതയിലാക്കുകയായിരുന്നു യുഡിഎഫ് കൗണ്‍സില്‍ നേതൃത്വം. സെവന്‍സിസ് സിസ്റ്റലിറിക്ക് പോലും ഒരു ലക്ഷം ലിറ്റര്‍ സ്വന്തം സംവിധാനത്തില്‍ കണ്ടെത്താനാകുന്നതാണെന്നും വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss