|    Jan 21 Sun, 2018 8:45 am
FLASH NEWS
Home   >  News now   >  

മദ്യനിരോധനം പൗരസ്വാതന്ത്ര്യത്തിന് എതിരല്ല- സുപ്രീംകോടതി

Published : 7th October 2016 | Posted By: sdq

ന്യൂഡല്‍ഹി: ബിഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം റദ്ദാക്കിയ പാട്‌ന ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനിരോധനം സെപ്തംബര്‍ 30ന് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ ബിഹാര്‍ സര്‍ക്കാര്‍ ഒക്ടോബര്‍ മൂന്നിന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മദ്യ നിരോധനം നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതിയുട വാദം.
അതേസമയം, മദ്യനിരോധനം പൗരസ്വാതന്ത്ര്യത്തിന് എതിരല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. ഏപ്രില്‍ ഒന്നിനാണ് ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day