|    Dec 12 Tue, 2017 10:15 am
Home   >  Todays Paper  >  Page 5  >  

‘മദ്യനിരോധനം ഒരു ദിവസത്തെ നിയമം കൊണ്ട് സാധ്യമാവില്ല ‘

Published : 2nd August 2016 | Posted By: SMR

കോഴിക്കോട്: മദ്യനിരോധനം ഒരു ദിവസത്തെ നിയമം കൊണ്ടു മാത്രം സാധ്യമാവില്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍(സിഐടിയു) പതിനാറാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ അടിസ്ഥാനത്തിലല്ല ട്രേഡ് യൂനിയന്‍ നേതാക്കള്‍ മദ്യപിക്കാത്തവരായതെന്നും എളമരം പറഞ്ഞു.
നാടു മുഴുവന്‍ വ്യാജമദ്യം ഒഴുക്കുകയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. മന്ത്രിമാര്‍ക്ക് കൈക്കൂലി കൊടുക്കാത്ത ഔട്ട്‌ലറ്റുകളാണു പൂട്ടിയതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതെല്ലാം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും കരീം വ്യക്തമാക്കി.
ഗള്‍ഫ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി എല്ലാ തൊഴില്‍ മേഖലകളെയും ബാധിച്ചിരിക്കുകയാണെന്നും എളമരം കരീം സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക