|    Mar 26 Sun, 2017 1:20 am
FLASH NEWS

മദ്യനയത്തില്‍ സിപിഎം നടത്തുന്നത് കള്ളക്കളി: വി എം സുധീരന്‍

Published : 13th April 2016 | Posted By: SMR

കരുനാഗപ്പള്ളി: സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മദ്യവര്‍ജ്ജനമല്ല മദ്യനിരോധനമാണ് തങ്ങളുടെ നയമെന്ന് പറയുമ്പോള്‍ കേരളത്തിലെ സിപിഎം ദിശാബോധമില്ലാതെ സമൂഹത്തിനുമുന്നില്‍ മദ്യ ലോപികളുമായി കൈകോര്‍ത്ത് കള്ളക്കളി നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങള്‍ മദ്യനിരോധനം എന്ന യുഡിഎഫിന്റെ ജനകീയ നയത്തെ പിന്തുണച്ച് അതേവഴിയിലൂടെ സഞ്ചരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി സി ആര്‍ മഹേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചേര്‍ന്ന യുഡിഎഫ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ കരുനാഗപ്പള്ളി ടൗണ്‍ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇരു പാര്‍ട്ടികളും മുന്നോട്ടു വയ്ക്കുന്നത് ഉന്മൂലന രാഷ്ട്രീയമാണ്. ഒരു വിഭാഗം വര്‍ഗ്ഗീയതയുടെ പേരില്‍ സംഘര്‍ഷം സൃഷ്ടിച്ച് ആളുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സിപിഎം ആകട്ടെ തങ്ങള്‍ക്കെതിരേ നില്‍ക്കുന്ന രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നു. ഈ ആപത്കരമായ ശക്തികളില്‍ നിന്നും സമൂഹത്തെ രക്ഷിക്കേണ്ടത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അനിവാര്യതയാണ്.

വികസനത്തില്‍ കേരളം അസൂയാര്‍ഹമായ നേട്ടം കൈവരിക്കുമ്പോഴും സാധാരണക്കാരനോടൊപ്പം നിന്ന് കാരുണ്യത്തിന്റെ കരസ്പര്‍ശമേകിയ ഗവണ്‍മെന്റാണ് യുഡിഎഫിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, കെ സി വേണുഗോപാല്‍ എംപി, കെ സി രാജന്‍, പ്രതാപവര്‍മ്മ തമ്പാന്‍, പി രാമഭദ്രന്‍, കെ ജി രവി, ചിറ്റുമൂല നാസര്‍, ടി തങ്കച്ചന്‍, കബീര്‍ എം തീപ്പുര, എം അന്‍സാര്‍, എച്ച് സലീം, മുനമ്പത്ത് വഹാബ്, കെ കെ സുനില്‍കുമാര്‍, ആര്‍ രാജശേഖരന്‍, എന്‍ അജയകുമാര്‍, നീലികുളം സദാനന്ദന്‍, എം അന്‍സാറുദ്ദീന്‍, എം എസ് ഷൗക്കത്ത്, റജി ഫോട്ടോപാര്‍ക്ക്, ഫിലിപ്പ് തോമസ്, കെ.എസ്.പുരം സുധീര്‍, ഡി ചിദംബരന്‍, ബിന്ദു ജയന്‍, എ എ അസീസ്, ബോബന്‍ ജി നാഥ്, ഷിബു എസ് തൊടിയൂര്‍, ആര്‍ ശശിധരന്‍ പിള്ള, മോഹന്‍കുമാര്‍, എം ശിവരാമന്‍, എം എ സലാം, അഡ്വ. ബി ബിനു സംസാരിച്ചു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക