|    Jan 21 Sat, 2017 8:53 pm
FLASH NEWS

മദ്യനയത്തില്‍ മാറ്റത്തിന്റെ മണം

Published : 19th August 2016 | Posted By: SMR

കോഴിക്കോട്: ഓണത്തിനു മുമ്പ് 59 ഇനം പുതിയ മദ്യം കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി പുറത്തിറക്കുമെന്ന ചെയര്‍മാന്റെ പ്രഖ്യാപനം സംസ്ഥാനത്തെ മദ്യനയത്തില്‍ മാറ്റംവരുന്നതിന്റെ സൂചനയാെണന്ന് മദ്യവര്‍ജനപ്രവര്‍ത്തകരില്‍ ആശങ്ക. കഴിഞ്ഞ കുറേ ദിവസമായി കേരളത്തിലെ ചില മന്ത്രിമാര്‍ തുടര്‍ച്ചയായി മദ്യനയത്തില്‍ എങ്ങനെ അയവുവരുത്താമെന്നതിന്റെ വഴിതേടുംവിധമുള്ള പ്രസ്താവന ഇറക്കിക്കൊണ്ടിരിക്കുകയാണ്.
കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മെഹബൂബ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ മദ്യനയത്തില്‍ അയവുവരുത്താന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനകൂടിയാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ സംസ്ഥാനത്തെ 36 ഔട്ട്‌ലെറ്റുകളില്‍ ഓണ്‍ലൈ ന്‍ വഴി മദ്യവില്‍പന ആരംഭിക്കും. 1000, 2000 രൂപ വിലവരുന്ന മുന്തിയ ഇനം മദ്യം പ്രത്യേക ചാ ര്‍ജ് ഈടാക്കിയാണത്രെ ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്നത്. ഇതുവഴി കൂടുതല്‍ വരുമാനമുണ്ടാവും. വില്‍പന കൂടും, ക്യൂ നില്‍ക്കേണ്ട, ക്യൂ നില്‍ക്കാ ന്‍ മടിച്ചുനില്‍ക്കുന്ന കുറേയേറെ മാന്യന്മാരായ പുതിയ ഉപഭോക്താക്കളെ കിട്ടും- ഇങ്ങനെയൊക്കെയായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്റെ വാര്‍ത്താസമ്മേളനത്തിലെ വിശേഷങ്ങള്‍.
മദ്യനയം തിരുത്തണമെന്ന ആവശ്യവുമായി ടൂറിസം മന്ത്രി എ സി മൊയ്തീനും രംഗത്തുവന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളോടു ചേ ര്‍ന്നുള്ള ബാറുകള്‍ എത്രയും വേഗം തുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതിന് കാരണം മദ്യത്തിന്റെ ദൗര്‍ലഭ്യതയാണെന്നും ടൂറിസം മന്ത്രി പരാതിപ്പെട്ടുകഴിഞ്ഞു. ഇതിന് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കണമെന്ന് നേരെചൊവ്വെ പറയുന്നില്ലെങ്കിലും ഇവയൊക്കെ വിരല്‍ചൂണ്ടുന്നത് ഈ ആവശ്യത്തിലേക്കാണ്.
ടൂറിസം മന്ത്രി എ സി മൊയ്തീന്‍ മദ്യനയത്തെക്കുറിച്ച് നടത്തിയ പ്രതികരണം പരിശോധിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി കെ രാമകൃഷ്ണന്‍ കോഴിക്കോട്ട് ഇന്നലെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് എടുക്കണമെന്നും മന്ത്രി പറയുന്നു. സര്‍ക്കാര്‍ ഇതിനാവശ്യമായ പ്രായോഗിക നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
ഏതായാലും യുഡിഎഫിന്റെ തോല്‍വിയില്‍ മുഖ്യ പങ്കുവഹിച്ച’മദ്യമെന്ന സാത്താനെ’കുടത്തില്‍നിന്ന് എല്‍ഡിഎഫ് തുറന്നുവിടുമെന്നുതന്നെ വേണം കരുതാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക