|    Oct 16 Tue, 2018 1:09 pm
FLASH NEWS

മദ്യനയത്തില്‍ പ്രതിഷേധിച്ച് താലൂക്ക് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി

Published : 12th September 2017 | Posted By: fsq

 

കാസര്‍കോട്്: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് നേതൃത്വത്തില്‍ താലൂക്ക്, എക്‌സൈസ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. മുസ്്‌ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. എ എം കടവത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, എ ബി ശാഫി, എ അബ്ദുര്‍റഹ്്മാന്‍, അഷ്‌റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, എ എ ജലീല്‍, ടി ഇ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. കുമ്പള എക്‌സൈസ് ഓഫിസിലേക്ക് മഞ്ചേശ്വരം മണ്ഡലം മുസ്്‌ലിംലീഗ് കമ്മിറ്റി നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം അബ്ബാസ, എം അബ്ദുല്ലമുഗു, എ കെ എം അഷറഫ് തുടങ്ങിവയര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss