|    Jun 25 Mon, 2018 12:25 am
FLASH NEWS

മദ്യനയത്തിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ യാത്രയ്ക്ക് തുടക്കം

Published : 3rd May 2017 | Posted By: fsq

 

പാലക്കാട്:സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരേ  വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി 2 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മദ്യ വിരുദ്ധ പ്രക്ഷോഭ യാത്രക്ക് പടിഞ്ഞാറങ്ങാടിയില്‍ നിന്നും ഉജ്ജ്വലമായ തുടക്കം. കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍  ജാഥാ ക്യാപ്റ്റന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ സി  നാസറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.സുപ്രീംകോടതി വിധിയെ അട്ടിമറിക്കുകയും ജനതാല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുകയുമാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാനവും ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന മദ്യ വിപത്തിനെതിരെ പൊതു സമൂഹം അണിനിരക്കണമെന്നും ടൂറിസത്തിന്റെയും വരുമാന നഷ്ടത്തിന്റെയും പേരുപറഞ്ഞ് ന്യായീകരിക്കുന്ന ഭരണവര്‍ഗം രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയാണെന്നും ഇയ്യച്ചേരി  വ്യക്തമാക്കി. ജില്ലാ ജനറല്‍ സെക്രട്ടറി എം സുലൈമാന്‍ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ കെ സി നാസര്‍, ജാഥാ കോഡിനേറ്റര്‍ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ വല്ലപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് പി ലുഖ്മാന്‍ എന്നിവര്‍ സംസാരിച്ചു.വിവിധ മണ്ഡലം കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളില്‍ ജില്ലാ പ്രസിഡന്റ്പി വി വിജയരാഘവന്‍, സെക്രട്ടറിമാരായ എം   പി, മത്തായി മാസറ്റര്‍, കരീം പറളി,        മലപ്പുറം ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്, മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ പ്രസിഡന്റ് എ കെ സുല്‍ത്താന്‍ സംസാരിച്ചു. ജാഥ ഇന്നും തുടരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss