|    Nov 14 Wed, 2018 4:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യനയത്തിനെതിരേ വിമര്‍ശനവുമായി കെ എം മാണി

Published : 14th June 2017 | Posted By: fsq

 

കോട്ടയം: ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കെ എം മാണി രംഗത്ത്. വഴിയോരങ്ങളിലെല്ലാം മദ്യം ലഭ്യമാക്കുന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോ ണ്‍ഗ്രസ് എമ്മിന്റെ സ്്റ്റിയറിങ് കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ മദ്യലഭ്യത കുറച്ചുകൊണ്ടുവരികയാണ് ചെയ്തത്. എന്നാല്‍, ഇടതുസര്‍ക്കാര്‍ മദ്യം എവിടെയും ലഭിക്കുന്ന അവസ്ഥയിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത്. കാര്‍ഷികപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ്കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 23ന് കോട്ടയത്ത് ട്രെയിന്‍ തടയല്‍ സമരം നടത്തും. ഈ മാസം 30ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ കൂട്ടധര്‍ണ നടത്തും. യോഗത്തില്‍  കെ എം മാണി അധ്യക്ഷത വഹിച്ചു. പി ജെ ജോസഫ്, എംപിമാര്‍, എംഎല്‍എമാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss