|    Oct 18 Thu, 2018 7:41 pm
FLASH NEWS

മദ്യനയത്തിനെതിരേ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും

Published : 21st September 2017 | Posted By: fsq

 

കോതമംഗലം: ഇടതുസര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ എസ്ഡിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം എക്‌സൈസ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. രാവിലെ 10.30 ന് പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നിന്നും ആരംഭിച്ച  മാര്‍ച്ച് എക്‌സൈസ് ഓഫിസിന് സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണാ സമരം എസ്ഡിപി ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം അബ്ദുര്‍റഹ്്മാന്‍ ചേലകുളം ഉദ്ഘാടനം ചെയ്തു. ഇടതുസര്‍ക്കാരിന്റെ മദ്യനയം വോട്ടുചെയ്ത ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് വലിയ വായില്‍ പ്രസംഗിക്കുകയും പിന്‍വാതിലിലൂടെ മദ്യ മുതലാളിമാര്‍ക്ക് ദാസ്യവേല ചെയ്യുകയുമാണ് ചെയ്യുന്നത്. ഭാവിയുടെ വാഗ്ദാനങ്ങളായ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വരെ മദ്യത്തിന് വളരെ വേഗത്തില്‍ അടിമകളായി മാറുന്ന ഗുരുതരമായ സാമൂഹിക ചുറ്റുപാട് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അതിനാല്‍ സമൂഹത്തിന്റെയും കുടുംബങ്ങളുടെയും സ്വസ്ഥമായ ജീവിതത്തിനുവേണ്ടി മദ്യ വ്യാപനനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അലി പല്ലാരിമംഗലം, സെക്രട്ടറി മുഹമ്മദ് സ്വാലിഹ് സംസാരിച്ചു.ആലുവ: ഇടതുസര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ എസ്ഡിപിഐ ആലുവ മണ്ഡലം കമ്മിറ്റി ആലുവ എക്‌സൈസ്് ഓഫിസിനു മുമ്പില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. എസ്്ഡിപിഐ ജില്ലാ പ്രസിഡന്റ്  പി പി മെയ്തീന്‍ കുഞ്ഞ് ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് തുരുത്ത് അധ്യക്ഷത വഹിച്ചു. കളമശ്ശേരി മണ്ഡലം സെക്രട്ടറി സുധീര്‍, എസ്്ഡിറ്റിയു ജില്ല സെക്രട്ടറി സലാം, വിമണ്‍ ഇന്‍ഡ്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് ഇര്‍ഷാന ഷനോജ്, വിമണ്‍ ഇന്‍ഡ്യ മൂവ്‌മെന്റ് മണ്ഡലം പ്രസിഡന്റ് ജിന്‍ഷാ സുധീര്‍ സംസാരിച്ചു.പറവൂര്‍: ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മിറ്റി പറവൂര്‍ എക്‌സൈസ് ഓഫിസിനു മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ല ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി, എസ്ഡിപിഐ ആലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസിം പുളിക്കല്‍,  എസ്ഡിപിഐ കരുമാല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി സലാഹുദ്ധീന്‍ വെളിയത്തുനാട് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss