|    Oct 23 Tue, 2018 9:35 pm
FLASH NEWS

മദ്യനയം സര്‍ക്കാര്‍ പുനപ്പരിശോധിക്കണം:തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Published : 12th September 2017 | Posted By: fsq

 

ആലപ്പുഴ: വിദ്യാലയങ്ങളുടേയും ആരാധനാലയങ്ങളുടേയും സമീപം പുതിയ മദ്യഷാപ്പ് അനുവദിക്കാനുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച നടപടി പുനപ്പരിശോധിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഡിസിസി കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാം ശരിയാക്കാം എന്ന മോഹന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന ഇടതുമുന്നണി കഴിഞ്ഞ ഓണക്കാലത്ത് കേരളത്തില്‍ യഥേഷ്ടം പുതിയ ബാറുകള്‍ തുറന്ന് മദ്യലോബിയെ സഹായിക്കാന്‍ നടപടി സ്വീകരിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.മദ്യലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അമിത താല്‍പര്യം മറ്റ് യാതൊരു രംഗത്തും കാണിക്കുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 15 ഓളം വെന്റിലേറ്ററുകള്‍ ഒഴിവ് ഉണ്ടായിട്ടും മുരുകന്‍ എന്ന ഇതരസംസ്ഥാന തൊഴിലാളി മരിക്കാന്‍ ഇടയായതിനും ഈ ഗവണ്‍മെന്റിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.ഡിസിസി പ്രസിഡന്റ് അഡ്വ.എം ലിജു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സി ആര്‍ ജയപ്രകാശ്, കെപിസിസി ഖജാഞ്ചി അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം, മുന്‍ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.ഷാനിമോള്‍ ഉസ്മാന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അഡ്വ.കെ പി ശ്രീകുമാര്‍, ജി മുകുന്ദന്‍പിള്ള, എം എന്‍ ചന്ദ്രപ്രകാശ്, വേലംചിറ സുകുമാരന്‍സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss