|    Oct 18 Wed, 2017 7:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യനയം : സര്‍ക്കാര്‍ പിന്തിരിയണം- എസ്‌വൈഎസ്‌

Published : 4th June 2017 | Posted By: fsq

 

കോഴിക്കോട്: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ റദ്ദാക്കിയ കേരള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ഒരു നിലക്കും കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള ഏതു നീക്കങ്ങളെയും മലയാളികള്‍ ഒന്നിച്ചു നിന്ന് ചെറുക്കും. ഓര്‍ഡിനന്‍സ് റദ്ദാക്കി പകരം നിയമം പാസാക്കാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സയ്യിദ് ത്വാഹാ സഖാഫി, മുഹമ്മദ്, റഹ്മതുല്ലാഹ് സഖാഫി,  ശറഫുദ്ധീന്‍, മുഹമ്മദ് സാദിഖ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക