|    Aug 21 Tue, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യനയം: സര്‍ക്കാര്‍ നിലപാട് തിരുത്തണം- ആര്‍ച്ച് ബിഷപ്

Published : 2nd June 2017 | Posted By: fsq

 

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന നിലപാട് വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മതമേലധ്യക്ഷന്മാരുള്‍പ്പെടെ ലഹരിപ്രവര്‍ത്തക പ്രതിനിധികള്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ഗവര്‍ണറെ കാണും. മദ്യഷാപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന ഭരണഘടനാവിരുദ്ധമായ ഓര്‍ഡിനന്‍സില്‍ മുന്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും സൂസപാക്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss