|    Oct 16 Tue, 2018 1:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യനയം : സര്‍ക്കാര്‍ ജനാഭിലാഷം മാനിക്കണം- കേരള മുസ്‌ലിം ജമാഅത്ത്

Published : 8th September 2017 | Posted By: fsq

 

കോഴിക്കോട്: മദ്യവിപത്തിനെതിരേ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലത്ത് കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം ആശങ്കയുളവാക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമപ്പെടുന്നതായി നേരത്തെത്തന്നെ റിപോര്‍ട്ടുകള്‍ പുറത്തുവന്നതാണ്. കൂടുതല്‍ വിദ്യാര്‍ഥികളെ  മദ്യത്തിന്റെ മാരകമായ അപകടങ്ങളിലേക്ക് തള്ളിവിടുന്നതാണ് ദൂരപരിധി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം. ഇതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മ്യാന്മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശഹത്യയില്‍ യോഗം നടുക്കം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രേട്ടറിയറ്റ് വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss