|    Oct 20 Sat, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യനയം : സംഘടനകള്‍ സംയുക്ത സമരത്തിലേക്ക്

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ മദ്യവിരുദ്ധ സംഘടനകള്‍ സംയുക്ത സമരത്തിലേക്ക്.  26ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നേതൃസംഗമവും അടുത്തമാസം 11ന് ബഹുജന സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്താന്‍ വിവിധ മത, ആത്മീയ, സാംസ്‌കാരിക, സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള എല്‍ഡിഎഫ് മദ്യനയം അതിക്രൂരമായ ജനവഞ്ചനയാണെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച വി എം സുധീരന്‍ പറഞ്ഞു. മദ്യ ഉപയോഗം ദേശദ്രോഹക്കുറ്റമായി കാണണമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കവയത്രി സുഗതകുമാരി പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട് സുതാര്യമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ശിവഗിരിമഠം ഗവേണിങ് കൗണ്‍സില്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പാച്ചല്ലൂര്‍ സലീം മൗലവി, സ്വാമി അശ്വതി തിരുന്നാള്‍, വി കെ ഹരീന്ദ്രനാഥ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss