|    Mar 29 Wed, 2017 6:53 pm
FLASH NEWS

മദ്യനയം: മുന്നണികള്‍ ജനഹിതം മാനിക്കണം

Published : 8th April 2016 | Posted By: SMR

തിരുവനന്തപുരം: കേരളജനതയുടെ ചിരകാല ആവശ്യമായ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാന്‍ മുന്നണികള്‍ തയ്യാറാവണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ആവശ്യപ്പെട്ടു. ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പില്‍ വരുത്തിയതു പോലെ കേരളത്തിലും സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരാന്‍ മുന്നണികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മണക്കാട് ചേര്‍ന്ന ഇമാംസ് നേതൃപരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിതര്‍ ജനസേവകരാവണമെന്നും നാടിന്റെ നല്ല ഭാവിക്കു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാഷനല്‍ ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് ബാഖവി ചെന്നൈ, നാഷനല്‍ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, നാഷനല്‍ സെക്രട്ടറി അമാനുല്ല ബാഖവി, ഇബ്രാഹീം മൗലവി വടുതല, എ സി ഫൈസല്‍ മൗലവി, ജനറല്‍ സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി പാലവുള്ളി, അര്‍ഷദ് നദ്‌വി ഫവാസ്, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ജില്ലാ പ്രസിഡന്റ് കഴക്കൂട്ടം അബ്ദുല്‍ ജലീല്‍ മൗലവി, സെക്രട്ടറി ഷറഫുദ്ദീന്‍ ബാഖവി സംബന്ധിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day