|    Jan 24 Tue, 2017 2:22 am

മദ്യനയം മാറ്റുന്നത് സിപിഎമ്മും മദ്യമുതലാളിമാരും തമ്മിലുള്ള അവിശുദ്ധബന്ധത്തെത്തുടര്‍ന്ന് : സുധീരന്‍

Published : 31st January 2016 | Posted By: G.A.G

vm-sudheerannewതിരുവനന്തപുരം : മദ്യനയത്തില്‍ മാറ്റം വരുത്തുമെ്ന്ന് സിപിഎം പറയുന്നത് മദ്യമുതലാളിമാരുമായുള്ള അവിശുദ്ധബന്ധത്തെത്തുടര്‍ന്നാണെന്ന് കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മദ്യനയം മാറ്റുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധീരന്‍ കൂ്ട്ടിച്ചേര്‍ത്തു. ജനം അംഗീകരിച്ച മദ്യനയം മാറ്റുന്നത് ജനവഞ്ചനയാണ്. തിരഞ്ഞെടുപ്പില്‍ മദ്യമുതലാളിമാരെ പ്രയോജനപ്പെടുത്താമെന്നാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിന് അസഹിഷ്ണുതയാണെന്നും ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ പരാമര്‍ശിച്ച് സുധീരന്‍ ആരോപിച്ചു. സംഭവത്തോടുള്ള പിണറായി വിജയന്റെ ആദ്യ പ്രതികരണം ഇതിന് തെളിവാണ്.

കോണ്‍ഗ്രസിന്റെ പരിപാടികളില്‍പ്പോലും മന്ത്രിമാരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മിന്. നിലവിലെ സാഹചര്യത്തില്‍ കെ ബാബു മന്ത്രിസഭയില്‍ തിരിച്ചുവരുന്നതില്‍ തെറ്റൊന്നുമില്ലെന്നും സുധീരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 120 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക