|    Oct 19 Fri, 2018 11:00 pm
FLASH NEWS

മദ്യനയം തിരുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും: കേരള മദ്യവിരുദ്ധ ജനകീയ മുന്നണി

Published : 9th September 2017 | Posted By: fsq

 

പാലക്കാട്: ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് മദ്യവ്യാപാരം ശക്തിപ്പെടുത്തുന്ന മദ്യനയം തിരുത്താത്തപക്ഷം കനത്ത വില നല്‍കേണ്ടിവരുമെന്ന് കേരള മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ബാറുടമകളോട് അച്ചാരം വാങ്ങി നാട് മുഴുവന്‍ മദ്യശാലകള്‍ തുറന്നു കൊടുക്കുന്ന സര്‍ക്കാര്‍ വിദ്യാര്‍ഥികളടക്കമുള്ള വരുംതലമുറയെ മദ്യപന്മാരാക്കി മാറ്റുന്നതിന് ഒരുമ്പെട്ടതിന്റെ ഭാഗമാണ് ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം ദൂരപരിധി കുറച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി. ആരോഗ്യമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ സമ്പത്ത്. ജനങ്ങളോട് പ്രതിബന്ധതയുള്ള സര്‍ക്കാറാണെങ്കില്‍ ജനവിരുദ്ധ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ യോഗം ശക്തമായി അപലപിച്ചു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി ശിക്ഷിക്കുന്നതിന് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ എ കെ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് വിളയോടി വേണുഗോപാല്‍, വനിതാവേദി ജില്ലാ ചെയര്‍മാന്‍ വിക്‌ടോറിയാ വിന്‍സന്റ്, കണ്‍വീനര്‍ റയ്മണ്ട് ആന്റണി, ഭാരവാഹികളായ എം സുലൈമാന്‍, എം അബ്ദുല്‍ ഖുദ്ദൂസ്, എസ് കുമാരന്‍, കെ അബൂബക്കര്‍, സന്തോഷ് മലമ്പുഴ, കെ എ കമറുദ്ദീന്‍, വള്ളത്തോള്‍ മുരളീധരന്‍, കെ എ സുലൈമാന്‍, എം അഖിലേഷ്‌കുമാര്‍, സി വേലായുധന്‍ കൊട്ടേക്കാട്, എച്ച് ലാസര്‍, മാത്യു കല്ലടിക്കോട്, എ കെ ദിനേശന്‍, കെ എ രഘുനാഥ്, സനോജ് കൊടുവായൂര്‍, കെ ചാമുണ്ണി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss